Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : City FC

മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ഫ്സി​ക്കു ജ​യം

ല​​ണ്ട​​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ ടോ​പ് ഫൈ​റ്റി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ഫ്സി​ക്കു ജ​യം. ഹോം ​ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി 2-1ന് ​ആ​ഴ്സ​ണ​ൽ എ​ഫ്സി​യെ കീ​ഴ​ട​ക്കി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കാ​യി 65-ാം മി​നി​റ്റി​ൽ എ​ർ​ലിം​ഗ് ഹാ​ല​ണ്ട് ആ​ണ് ജ​യം കു​റി​ച്ച ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്. റ​യാ​ൻ ചെ​ർ​ക്കി​യി​ലൂ​ടെ 17-ാം മി​നി​റ്റി​ൽ ലീ​ഡ് നേ​ടി​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ, 19-ാം മി​നി​റ്റി​ൽ കാ​യ് ഹ​വേ​ർ​ട്ട്സി​ലൂ​ടെ ആ​ഴ്സ​ണ​ൽ സ​മ​നി​ല​യി​ൽ പി​ടി​ച്ചി​രു​ന്നു.

ജ​യ​ത്തോ​ടെ ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ആ​ഴ്സ​ണ​ൽ എ​ഫ്സി​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം മൂ​ന്നാ​ക്കി കു​റ​ച്ചു. 33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 70 പോ​യി​ന്‍റു​മാ​യി ആ​ഴ്സ​ണ​ൽ എ​ഫ്സി​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്. 32 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 67 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

ലിവർ, മാൻ. യുണൈറ്റഡ്

എ​വ​ര്‍​ട്ട​ണി​ന് എ​തി​രേ എ​വേ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ വി​ര്‍​ജി​ല്‍ വാ​ന്‍​ഡി​ക് നേ​ടി​യ ഗോ​ളി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി.

29-ാം മി​നി​റ്റി​ല്‍ മു​ഹ​മ്മ​ദ് സ​ല​യി​ലൂ​ടെ ലീ​ഡ് നേ​ടി​യ ലി​വ​ര്‍​പൂ​ളി​നെ 54-ാം മി​നി​റ്റി​ല്‍ ബെ​റ്റൊ​യി​ലൂ​ടെ എ​വ​ര്‍​ട്ട​ണ്‍ സ​മ​നി​ല​യി​ല്‍ പി​ടി​ച്ചു. 90+10-ാം മി​നി​റ്റി​ലാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​നാ​യി വി​ന്‍​ജി​ല്‍ വാ​ന്‍​ഡി​ക്കി​ന്‍റെ വി​ജ​യ​ഗോ​ള്‍.
ആ​സ്റ്റ​ണ്‍ വി​ല്ല 4-3ന് ​സ​ണ്‍​ര്‍​ല​ന്‍​ഡി​നെ​യും നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് 4-1ന് ​ബേ​ണ്‍​ലി​യെ​യും തോ​ല്‍​പ്പി​ച്ചു. ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്കാ​യി ഒ​ല്ലി വാ​റ്റ്കി​ന്‍​സ് ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി 1-0ന് ​​ചെ​​ല്‍​സി എ​​ഫ്‌​​സി​​യെ തോ​​ല്‍​പ്പി​​ച്ചു. 43-ാം മി​​നി​​റ്റി​​ല്‍ മാ​​ത്യൂ​​സ് കു​​ന്‍​ഹ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം​​കു​​റി​​ച്ച ഗോ​​ള്‍.

33 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 58 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ്. നി​​ല​​വി​​ലെ ഫോം ​​തു​​ട​​ര്‍​ന്ന്, അ​​ടു​​ത്ത സീ​​സ​​ണി​​ല്‍ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ​​വ​​ര്‍.

ടോ​​ട്ട​​ന​​ത്തി​​ന്‍റെ പ​​ത​​നം

ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പ​​ര്‍ 2026-27 സീ​​സ​​ണ്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ ഉ​​ണ്ടാ​​കു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യി​​ല്‍. ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ ബ്രൈ​​റ്റ​​ണു​​മാ​​യി 2-2 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ ടോ​​ട്ട​​ന്‍​ഹാം, നി​​ല​​വി​​ല്‍ 33 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 31 പോ​​യി​​ന്‍റു​​മാ​​യി 18-ാം സ്ഥാ​​ന​​ത്താ​​ണ്.20 ടീം ​​ഉ​​ള്ള ലീ​​ഗി​​ലെ അ​​വ​​സാ​​ന മൂ​​ന്നു സ്ഥാ​​ന​​ക്കാ​​ര്‍ ത​​രം​​താ​​ഴ്ത്ത​​പ്പെ​​ടും.

Latest News

Corehub Up